പൊലീസ് ആണെന്ന വ്യാജേന പണം തട്ടിയെടുത്തു; എറണാകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്
Update: 2025-05-13 14:39 GMT
എറണാകുളം: എറണാകുളം വാഴക്കുളത്ത് പൊലീസ് ആണെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയെടുത്ത രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. 70,000 രൂപയും നാല് മൊബൈൽ ഫോണുകളും ആണ് പ്രതികൾ തട്ടിയെടുത്തത്. പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.