തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം
വലിയ രീതിയിലുള്ള തീപിടിത്തമാണ് ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിയമർന്ന് തീ മുകളിലേക്ക് ആളിപ്പടർന്നു
പത്തനംതിട്ട: തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടിത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്.
രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപ്പടര്‍ന്നു. വലിയരീതിയിലുള്ള തീപിടിത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു
ഔട്ട്‌ലെറ്റിന്റെ കെട്ടിടവും സംഭരണശാലയും പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടമുണ്ടായതായാണ് സൂചന. കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികളും നടന്നുവരികയായിരുന്നു. മദ്യക്കുപ്പികളിലേക്ക് തീ പടര്‍ന്നതോടെ ആളികത്തുകയായിരുന്നു.
Watch Video Report