കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം
പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം
Update: 2025-05-13 16:15 GMT
കോഴിക്കോട്: കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പഹൽഗാം സംഭവത്തെത്തുടർന്നുള്ള പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം. പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ വിൽപന, വാങ്ങൽ, ഉപയോഗം എന്നിവയും നിരോധിച്ചു.