പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: 53 കാരന് ട്രിപ്പിൾ ജീവപര്യന്തവും അഞ്ചര ലക്ഷം പിഴയും
ഇടുക്കി കൊന്നത്തടി സ്വദേശി ലെനിൻ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്
Update: 2025-05-13 11:45 GMT
ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവ പര്യന്തം തടവും 5,35,000 രൂപ പിഴയും 12 വർഷം കഠിന തടവും ശിക്ഷ. ഇടുക്കി കൊന്നത്തടി സ്വദേശി ലെനിൻ കുമാറിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. 2020ൽ വെള്ളത്തൂവൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.