'ലഹരിക്കേസിൽ വാടകക്കാരെ പിടിച്ചാൽ ഉടമസ്ഥർ പ്രതിയാകില്ല': വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ്

അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി വ്യാപകമാകുന്നുവെന്ന പരാതിയുണ്ടെന്നും ഇത്തരമിടങ്ങളിൽ പരിശോധന തുടരുമെന്നും എക്‌സൈസ്

Update: 2025-05-13 17:30 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: വാടകക്കാർ ലഹരി കേസിൽപ്പെട്ടാൽ കെട്ടിട ഉടമകളെ പ്രതിചേർക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് എക്സൈസ് വകുപ്പ്. അത്തരത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിൽ ലഹരി വ്യാപകമാകുന്നുവെന്ന പരാതിയുണ്ടെന്നും ഇത്തരമിടങ്ങളിൽ പരിശോധന തുടരുമെന്നും എക്സൈസ് അറിയിച്ചു.

വാടക കെട്ടിടങ്ങളില്‍ നിന്നും ലഹരി പിടിച്ചാല്‍ കെട്ടിടത്തിന്റെ ഉടമയേയും പ്രതിയാക്കുമെന്നായിരുന്നു വാര്‍ത്തകള്‍. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക വിമര്‍ശനമാണ് എക്സൈസിന്റേത് എന്ന പേരില്‍ പ്രചരിച്ച ഉത്തരവിനെതിരെ ഉയര്‍ന്നത്.  സംസ്ഥാനത്തെ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News