Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എംഎല്‍എക്കെതിരെ നടപടിയില്ല. വിഷയത്തില്‍ എംഎല്‍എയുടെ ഭാഗം കൂടി കേട്ട ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ മതിയെന്നാണ് കെപിസിസിയുടെ തീരുമാനം.
അതേസമയം ഡല്‍ഹിയിലാണെന്ന വാര്‍ത്തകള്‍ക്കിടെ രമ്യ ഹരിദാസ് പാലക്കാട്ടെത്തി കെ.സി വേണുഗോപാലിനെ കണ്ടു. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നടപടി ഒഴിവാക്കാനുള്ള നീക്കമാണ് ഇന്നലെ നടന്നതെന്നാണ് വിവരം.
എന്നാല്‍ ഇന്നലെ വൈകീട്ട് 7.30ന്റെ വിമാനത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തുമെന്നായിരുന്നു രമ്യ ഹരിദാസ് അറിയിച്ചിരുന്നത്. പക്ഷെ ഇതിന് വിരുദ്ധമായാണ് രമ്യ പാലക്കാട്ടെത്തി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.