'തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണം'; കമ്പ്യൂട്ടർ ലാബിനായി മന്ത്രിയെ കാണാനെത്തി നാലാം ക്ലാസുകാരൻ ലീഡർ

കോഴിക്കോട് വെള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്കൂളിലെ വിദ്യാര്‍ഥിയായ അലൻ നിതിൻ ഗോപി കമ്പ്യൂട്ടര്‍ ചിഹ്നത്തിലാണ് മത്സരിച്ചത്

Update: 2026-09-07 02:30 GMT

കോഴിക്കോട്: തെരഞ്ഞെടുപ്പ് സമയത്ത് വാരിക്കോരി വാഗ്ദാനങ്ങൾ നൽകും...ജയിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞേ കാണൂ...മിക്ക ജനപ്രതിനിധികളെയും കുറിച്ച് ജനങ്ങൾക്കുള്ള പരാതിയാണിത്. ഇവിടെയാണ് അലൻ നിതിൻ ഗോപി എന്ന നാലാം ക്ലാസുകാരൻ മാതൃകയാകുന്നത്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന് ഈ കൊച്ചുമിടുക്കൻ തെളിയിക്കുകയാണ്. സ്കൂൾ ലീഡറായാൽ സ്കൂളിൽ കമ്പ്യൂട്ടര്‍ ലാബ് കൊണ്ടുവരുമെന്നായിരുന്നു അലൻ സഹപാഠികളോട് പറഞ്ഞിരുന്നത്. മത്സരിച്ച് ജയിച്ചപ്പോൾ വാക്കുപാലിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനെ കാണാനെത്തിയിരിക്കുകയാണ് ഈ ഒൻപത് വയസുകാരൻ.

Advertising
Advertising

കോഴിക്കോട് വെള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്കൂളിലെ വിദ്യാര്‍ഥിയായ അലൻ നിതിൻ ഗോപി കമ്പ്യൂട്ടര്‍ ചിഹ്നത്തിലാണ് മത്സരിച്ചത്. സ്കൂൾ തെരഞ്ഞെടുപ്പിൽ അലൻ മിന്നുന്ന വിജയമാണ് നേടിയത്. സ്കൂൾ ലീഡറായി ചുമതലയേറ്റപ്പോൾ തന്‍റെ വാഗ്ദാനം അലൻ മറന്നില്ല. സ്കൂളിൽ കമ്പ്യൂട്ടര്‍ ലാബ് കൊണ്ടുവരാനായി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനെ കണ്ട് നിവേദനം നൽകി.

കുട്ടിയുടെ ആവശ്യവും ഉത്തരവാദിത്തബോധവും കണ്ട് മന്ത്രി അലനെ അഭിനന്ദിക്കുകയും സ്കൂളിന്‍റെ വിവരങ്ങൾ വാങ്ങി ഡിപ്പാർട്ട്മെന്‍റ് വഴിയോ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചോ കമ്പ്യൂട്ടർ ലാബ് സൗകര്യം ഉറപ്പാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

മീഡിയവൺ ചാനലിൽ അസിറ്റന്‍റ് ന്യൂസ് എഡിറ്ററായ കെ.എസ് ചിഞ്ചുവിന്‍റെയും സീനിയർ ക്യാമറപേഴ്സണായ നിതിൻ ഗോപിയുടെയും മകനാണ് അലൻ. മികച്ചൊരു കലാകാരൻ കൂടിയാണ് അലൻ. കവിത പാരായണം, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News