Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: ദേവസ്വം മന്ത്രിയുടെ തുടര്‍ച്ചയായ വിമര്‍ശനത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഭരണസമിതി അംഗങ്ങളെയാണ് രാജി സന്നദ്ധത അറിയിച്ചത്.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും മന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നാണ് ആക്ഷേപം. ശബരിമലയിലെ തിരുവോണ സദ്യയുമായി ബന്ധപ്പെട്ട വിവാദമാണ് ഭിന്നത രൂക്ഷമാകാന്‍ കാരണമായത്.