സംവിധായകന്‍ ആര്‍. ശരത് അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Update: 2026-09-07 01:58 GMT

തിരുവനന്തപുരം: സംവിധായകന്‍ ആര്‍. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടക്കും. ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ് ആര്‍. ശരത്. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിയ്ക്കുന്നു, സ്വയം, പറുദീസ എന്നീ മലയാള സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

ഇന്ദിരാഗാന്ധി പുരസ്‌കാരം കരസ്ഥമാക്കിയ സായാഹ്നം എന്ന മലയാള സിനിമ 2000ല്‍ ഏഴ് സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി. ഭോപ്പാല്‍ ദുരന്തത്തെ ആസ്പദമാക്കി നിര്‍മിച്ച 'Burial of Dreams' ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

Advertising
Advertising

'The Desire: A Journey of a Woman' എന്ന സിനിമ 2011ലെ ജനീവ ഇന്റർ നാഷണല്‍ ഫിലീം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

അച്ചിന്റെ കഥ, ചുമർ ചിത്രങ്ങള്‍, ഭൂമിയ്‌ക്കൊരു ചരമ ഗീതം, മഹാത്മാഗാന്ധി റോഡ് തുടങ്ങി ഒട്ടനവധി ഷോർട്ട് ഫിലീമുകളും ശരത്തിന്റെ സംഭാവനകളാണ്. രാജാരവിവര്‍മയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്ററി അന്തർ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കൊല്ലം ജില്ലയിലെ വിളക്കുടിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്നും ആംഗലേയ ഭാഷയില്‍ ബിരുദവും യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് വിജയകരമായി പൂർത്തിയായി. കേരള കൗമുദിയില്‍ ജേണലിസ്റ്റായി പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി 2017 ല്‍ വിരമിച്ചു.

ഭാര്യ - കെ ഐ ബിന്ദു

മക്കള്‍ - അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്

മരുമക്കള്‍- അഞ്ചലി, അഭിരാമി

ചെറുമകന്‍ - ദേവ് ദത്ത്

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News