'ലഹരിയുടെ തായ്‌വേര് അറുക്കും, ലഹരിക്കെതിരെ വിപുലമായ കർമ പദ്ധതി തയ്യാറാക്കും'; മുഖ്യമന്ത്രി പിണറായി വിജയൻ
അക്രമാസക്തരാകുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ ഒരു ഡി അഡിക്ഷൻ സെന്‍റര്‍ വീതം ആരംഭിക്കും
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ യുദ്ധം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരെ ആക്ഷൻ പ്ലാൻ രൂപീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ മാസം 16ന് മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചു. 17ന് സർവകക്ഷിയോഗവും നടക്കും. ഓപ്പറേഷൻ ഡി ഹണ്ടിൽ 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കേസിൽ സ്ഥിരം പിടിയിലാവുന്നവരുടെ പട്ടിക തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
290000 പേരാണ് 2024 ൽ ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത്. 12760 കേസ് രജിസ്റ്റർ ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടത്തിയ 280 പേർ പിടിയിലായി. മാർച്ചിൽ മാത്രം 14495 കേസുകൾ എടുത്തു. 7 കോടി 9 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ എക്‌സൈസ് പിടികൂടി. ലഹരിക്ക് എതിരായ യുദ്ധം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അക്രമാസക്തരാകുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ ഒരു ഡി അഡിക്ഷൻ സെന്‍റര്‍ വീതം ആരംഭിക്കും.