Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: എറണാകുളത്ത് ഭക്ഷ്യവിഷബാധയേറ്റ് പശ്ചിമ ബംഗാൾ സ്വദേശികളായ 16 പേർ ചികിത്സയിൽ. 12 പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തൃപ്പൂണിത്തുറയിൽ ചികിത്സതേടിയ 12 പേരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.