Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: വാടക വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഉദ്യോഗസ്ഥൻ പിടിയിൽ. തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥനായ ജതിനെയാണ് എക്സൈസ് പിടികൂടിയത്.
വീടിന് മുകളിൽ അഞ്ച് കഞ്ചാവ് ചെടികളാണ് രാജസ്ഥാൻ സ്വദേശിയായ ജതിൻ നട്ടുവളർത്തിയിരുന്നത്. ഇയാളിൽ നിന്നും കഞ്ചാവ് വിത്തുകളും പിടികൂടിയിട്ടുണ്ട്.