കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജിവെച്ചു

രാജി രാഷ്ട്രപതി സ്വീകരിച്ചു

Update: 2026-07-24 15:12 GMT

ന്യൂഡൽഹി: റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജി​വെച്ച് പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് രവ്‌നീത് സിങ് ബിട്ടു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിട്ടു മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.

ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ തിരിച്ചുവരവിനായി ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിങ്ങിന്റെ കൊച്ചുമകനായ ബിട്ടു, 2024-ലാണ് ബിജെപിയിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു. കെ.സി വേണു​ഗോപാൽ ലോക്സഭാ എംപിയായിതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.

Advertising
Advertising

അടുത്തിടെ, ദിൽജിത്ത് ദോസാഞ്ച് കേന്ദ്രകഥാപാത്രമായ 'സത്‌ലുജ്' എന്ന ചിത്രത്തെ ബിട്ടു പരസ്യമായി വിമർശിച്ചിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭൂരിഭാഗം സിഖ് നേതാക്കളും അതീവ ജാഗ്രതയോടെ സമീപിച്ച ഒരു വിഷയത്തിൽ, സിനിമ "തീ കൊളുത്താനുള്ള ശ്രമമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിൽ ബിജെപിക്കായി അദ്ദേഹം സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതായത് ഹിന്ദുക്കൾ, സിഖുകാർ, ദലിതർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ നാല് വോട്ട് ബാങ്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്ഥാനത്തെ ജനസംഖ്യയിൽ 58 ശതമാനത്തോളം വരുന്ന സിഖ് സമൂഹമാണ് ഏറ്റവും വലിയ വോട്ട് ബാങ്ക്. തൊട്ടുപിന്നിൽ 39 ശതമാനമുള്ള ഹൈന്ദവ സമൂഹമാണ്. ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന ദലിത് സമൂഹമാണ് മൂന്നാമത്തെ വലിയ വിഭാഗം. മറ്റ് പിന്നാക്ക വിഭാഗങ്ങൾ ഏകദേശം 16 ശതമാനം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News