ആശുപത്രിയോ അതോ ജയിലോ?; ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാല എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു

Update: 2026-07-24 13:17 GMT

തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. രോഗികൾ ആശുപത്രിയിലല്ല, മറിച്ച് ജയിലിലാണെന്ന തോന്നലിലാണ് അവിടെ കഴിയുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാല എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. അവിടെ കണ്ട കാഴ്ചകൾ വേദനിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആകെയുള്ള 158 അറ്റൻഡർ തസ്തികകളിൽ 127 പേർ മാത്രമാണ് നിലവിലുള്ളത്. ഈ ഒഴിവുകൾ ഉടൻ നികത്താൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. അറ്റൻഡർമാർ തന്നെയാണ് ഭക്ഷണവിതരണവും ശുചീകരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്.

Advertising
Advertising

കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞത് 40 മുതൽ 50 വരെ സുരക്ഷാ ജീവനക്കാരെങ്കിലും വേണമെന്ന് കോടതി പറഞ്ഞു. രോഗം ഭേദമായ 55 പേരുടെ പുനരധിവാസ പദ്ധതിയെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News