ക്രെയിൻ സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു
നിയന്ത്രണംവിട്ട ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു
Update: 2025-10-08 15:40 GMT
മംഗളൂരു: ചിക്കമഗളൂരു മുഡിഗരെയിൽ ക്രെയിൻ സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. അംഗനവാടി അധ്യാപികയായ കെ.സംപ്രീതയാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിൻ സ്കൂട്ടറിന് മുകളിൽ ഇടിച്ചുകയറുകയായിരുന്നു.
ഒപ്പം സഞ്ചരിച്ച വി. സുജാതെ ഗുരുതര പരിക്കുകളോടെ മുദിഗെരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിനിൻ്റെ സാങ്കേതിക പ്രശ്‌നവും ബ്രേക്ക് തകരാറുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.