പ്രൈം വോളിബോള്‍ ലീഗ്; ഡല്‍ഹിയെ 3-0ന് തകര്‍ത്ത് മുംബൈ
ഓം ലാഡ് വസന്താണ് കളിയിലെ താരം
Update: 2025-10-08 17:47 GMT
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിൽ മുംബൈ മിറ്റിയോഴ്‌സിന് തുടര്‍ച്ചയായ മൂന്നാംജയം. ഡല്‍ഹി തൂഫാന്‍സിനെ നേരിട്ടുള്ള സെറ്റുകൾക്ക് (3-൦) മുംബൈ മിറ്റിയോഴ്‌സ് തകര്‍ത്തു. ഓം ലാഡ് വസന്താണ് കളിയിലെ താരം.
മുഹമ്മദ് ജാസിമിന്റെ തകര്‍പ്പന്‍ സെര്‍വിലൂടെ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. അഭിനവ് സലാറിൻ്റെ സൂപ്പര്‍ പോയിന്റിലൂടെ മുംബൈയതിന് മറുപടി നല്‍കി. ഹെസ്യൂസ് ചൗറിയോയുടെ കരുത്തുറ്റ ഷോട്ടുകൾ അഭിനവ് നയിക്കുന്ന മൂന്നംഗ ബ്ലോക്കര്‍മാര്‍ തടഞ്ഞതോടെ ഡൽഹി മോഹം പൂർണമായും പൊലിഞ്ഞു. സെറ്റര്‍ ഓം ലാഡ് വസന്തിന്റെ മികച്ച പാസുകള്‍ കാര്യങ്ങള്‍ മുബൈക്ക് അനുകൂലമാക്കി. അവസാനനിമിഷം ഡല്‍ഹി ചൗറിയോയുടെ കരുത്തില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. സ്‌കോര്‍: 15-12, 15-10, 15-11.