'അര്‍ദ്ധരാത്രിയിലെ പരിതാപകരമായ വീഡിയോയിലൂടെ വിദ്യാര്‍ഥികളെ അപമാനിക്കരുത്': പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ ഗാന്ധി

Update: 2026-07-24 03:02 GMT

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർഥി പ്രക്ഷോഭങ്ങളിലും പ്രതികരിച്ച് അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട വീഡിയോ സന്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 

തന്റെ എക്‌സ് ഹാൻഡിലിലൂടെ പങ്കുവെച്ച സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കുമുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുക. സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, വിഷയത്തിൽ വിദ്യാർത്ഥികളോട് മാപ്പുപറയുക എന്നീ ആവശ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. 

Advertising
Advertising

പരീക്ഷ തട്ടിപ്പുകൾ തടയാൻ അതിവേഗ കോടതികളും കടുത്ത ശിക്ഷാനടപടികളും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം അടുത്ത ആഴ്ച പാർലമെന്റിൽ കൊണ്ടുവരുമെന്ന് അർദ്ധരാത്രിയിലെ സന്ദേശത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി.  വിഷയത്തിൽ ഒരൊറ്റ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണമായിരുന്നു ഇത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News