'പിരിയാൻ വയ്യ, മൂന്ന് പേർക്കും ഒരാൾ മതി'; ക്യാമറാമാനെ വിവാഹം കഴിച്ച് ഇന്‍ഫ്ലുവൻസര്‍ സഹോദരിമാര്‍

ഹസൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയായവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2026-07-24 06:55 GMT

ലഖ്നൗ: ഉത്തര്‍പ്രദേശ് അമ്രോഹ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന അപൂര്‍വ വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൻഫ്ലുവന്‍സര്‍മാരായ മൂന്ന് സഹോദരിമാര്‍ വിവാഹം കഴിച്ചത് തങ്ങളുടെ ക്യാമറാമാനെയായിരുന്നു.

ശ്യാംപുരി നിവാസിയായ വികാസ് എന്ന വിക്കു (23) ആണ് വരൻ. ധോരിയ ഗ്രാമത്തിൽ നിന്നുള്ള സഹോദരിമാരായ ദേവിക (18), ഛവി (19), മെഹർപൂർ ഗ്രാമത്തിൽ നിന്നുള്ള അവരുടെ ബന്ധു അൽക (20) എന്നിവരാണ് വധുക്കൾ. ജൂലൈ 15ന് നടന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാവ് പെൺകുട്ടികളെ സിന്ദൂരമണിയിക്കുകയും വലംവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

Advertising
Advertising

ഇവരെ ഹസൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രായപൂർത്തിയായവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദീകരിച്ച് രേഖാമൂലമുള്ള പ്രസ്താവനകൾ സമർപ്പിക്കാനും നിർദേശിച്ചു. രേഖകൾ പരിശോധിച്ചു വരികയാണെന്നും നിയമലംഘനം കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സീനിയർ സബ് ഇൻസ്പെക്ടർ അമിത് കുമാർ പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി സോഷ്യൽ മീഡിയ വീഡിയോകളിൽ വികാസ് സ്ത്രീകളുടെ ഭർത്താവായി പ്രത്യക്ഷപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ മൂവരും പൊലീസിനോട് പറഞ്ഞു. യുവതികൾക്കായി കുടുംബം വിവാഹം ആലോചിക്കാൻ തീരുമാനിച്ച സമയത്താണ് ക്യാമറാമാനെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തീരുമാനിക്കുന്നത്. ചെറുപ്പം മുതലേ ഒരുമിച്ച് വളർന്ന തങ്ങൾക്ക് വിവാഹശേഷം വെവ്വേറെ വീടുകളിലേക്ക് പോകാൻ താല്പര്യമില്ലായിരുന്നുവെന്ന് പെൺകുട്ടികൾ വ്യക്തമാക്കുന്നു.

വിവാഹത്തിനെതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തി. വിവാഹം സനാതന പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ആരോപണം. എന്നാൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിമർശനങ്ങൾക്ക് മറുപടിയായി, തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും സ്ത്രീകൾ പ്രാദേശിക മാധ്യമപ്രവർത്തകരോട് വിശദമാക്കി. ''ദശരഥരാജാവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു.ഞങ്ങൾ മൂന്നു പേരും അതീവ സന്തുഷ്ടരാണ്, ഒരു മതത്തെയും അപമാനിച്ചിട്ടില്ല'' യുവതികൾ പറയുന്നു.

വിവാഹച്ചടങ്ങ് നടന്നുവെന്ന പറയപ്പെടുന്ന ദിവസം ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നുവെന്നും ഒരു പുരോഹിതനും അവിടെ ഉണ്ടായിരുന്നില്ലെന്നും ചാമുണ്ഡ ക്ഷേത്ര മാനേജർ ഡോ. ശിവചരൺ ദാസ് പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News