സിപിഎം കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് : കരാഡ് തോറ്റു, ലഭിച്ചത് 31 വോട്ടുകൾ

692 വോട്ടുകളിൽ നിന്നാണ് 31 വോട്ടുകൾ ലഭിച്ചത്

Update: 2025-04-06 09:54 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മധുര: സിപിഎം കേന്ദ്രകമ്മറ്റിയിലേക്ക് മത്സരിച്ച മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോ.കരാഡ് തോറ്റു. 31 വോട്ടുകൾ മാത്രമാണ് കരാഡിന് ലഭിച്ചത്. 692 വോട്ടുകളിൽ നിന്നാണ് 31 വോട്ടുകൾ ലഭിച്ചത്. ഔദ്യോഗികപ്രഖ്യാനം ഉടൻ ഉണ്ടാവും.

പാർട്ടിക്കെതിരായ പോരാട്ടമല്ലെന്ന് ഡി.എൽ കരാഡ് മാധ്യമങ്ങളോട് പറഞ്ഞു പാനലിനെതിരെ യുപിയിൽ നിന്നും എതിർപ്പുണ്ടായിരുന്നു. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ വോട്ടിംഗ് ആവശ്യപ്പെടുന്നത് അസാധാരണ നീക്കമാണ്.

അതേസമയം, എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബേബിയെ എതിർത്തിരുന്ന ബംഗാൾ ഘടകവും പിന്മാറുകയായിരുന്നു. പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിൽ വോട്ടെടുപ്പ് വേണ്ടെന്നും കേന്ദ്രകമ്മിറ്റിയിൽ ധാരണയായി. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേത്തുന്ന മലയാളിയാണ് എം.എ ബേബി. പോളിറ്റ് ബ്യൂറോയിലെ പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നൽകി. മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിലുണ്ടാകില്ല. ടി.പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ കേന്ദ്ര കമ്മിറ്റി പട്ടികയിലുണ്ട്.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News