പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രസർക്കാർ
രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകില്ല. നിലവിലെ വില തന്നെയായിരിക്കും
Update: 2025-04-07 10:41 GMT
ന്യൂഡൽഹി: ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവിലെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കേന്ദ്രസർക്കാർ. പെട്രോൾ-ഡീസൽ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കൂട്ടി.
എന്നാൽ ചില്ലറ വിൽപ്പനയിൽ വിലവർധനവ് ഉണ്ടാകില്ലന്ന് പെട്രോളിയം മന്ത്രാലയത്തെ എണ്ണ കമ്പനികൾ അറിയിച്ചു.
നിലവിൽ പെട്രോളിന് ലിറ്ററിന് 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് എക്സൈസ് തീരുവ. ഇത് വർധനവിന് ശേഷം, പെട്രോളിന് ലിറ്ററിന് 21.90 രൂപയും ഡീസലിന് ലിറ്ററിന് 17.80 രൂപയും ആയി ഉയരും. ഇന്ന് അര്‍ധ രാത്രി മുതലാണ് പുതുക്കിയ നിരക്ക് നടപ്പിലാക്കുക.