'പേടിസ്വപ്നത്തിന്റെ തുടക്കം'; വഖഫ് ബില്ലിനെതിരെ കത്തോലിക്കാ മാഗസിൻ

വഖഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തിയത് വിരോധാഭാസമാണെന്ന് ഇന്ത്യൻ കറന്റ്സ് പറഞ്ഞു

Update: 2025-04-06 05:50 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: വഖഫ് ബില്ലിനെതിരെ ക്രിസ്ത്യൻ മാഗസിൻ. വഖഫ് ബിൽ പേടിസ്വപ്നത്തിന്റെ തുടക്കമാണെന്ന് കത്തോലിക്കാ മാഗസിൻ ഇന്ത്യൻ കറന്റ്സ് പറഞ്ഞു. വഖഫ് ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തിയത് വിരോധാഭാസമാണെന്ന് ഇന്ത്യൻ കറന്റ്സ് പറഞ്ഞു.

തിരുമല തിരുപ്പതി ദേവസ്വം ബോർഡിൽ നിന്ന് അഹിന്ദുക്കളെ പുറത്താക്കിയതിന് വിരുദ്ധമായാണ് ഈ നടപടിയെന്നും ബില്ല് മറ്റു സമുദായങ്ങളെ ടാർഗറ്റ് ചെയ്യുന്നതിനുള്ള ആദ്യപടിയാണെന്നും ഇന്ത്യൻ കറന്റ്സ് വിമർശിച്ചു. മധ്യസ്ഥതയ്ക്കായി സംസ്ഥാനസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നതിലും ലേഖനം സംശയമുന്നയിച്ചു.

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ മലപ്പുറത്ത് ബോർഡ്‌ പ്രതിഷേധ സംഗമം നടത്തും. കൂടാതെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്‌ന തുടങ്ങിയടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പ്രതിഷേധം ആരംഭിക്കുക. കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധിക്കും.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News