മാലെഗാവ് സ്‌ഫോടനം: പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും
മുന്നൂറിൽ കൂടുതൽ സാക്ഷികളിൽ, 34 പേർ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു
Update: 2025-05-08 04:33 GMT
മുംബൈ: മാലെഗാവ് സ്ഫോടനക്കേസിൽ പ്രത്യേക എൻഐഎ കോടതി ഇന്നു വിധി പറയും. നാസിക്കിനടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് മസ്ജിദിനു സമീപം ബൈക്കിലുണ്ടായ സ്ഫോടനത്തിൽ ആറ് പേരാണു മരിച്ചത്.
നൂറിലേറെപ്പേർക്കു പരിക്കേറ്റു. മുന്നൂറിൽ കൂടുതൽ സാക്ഷികളിൽ, 34 പേർ വിചാരണയ്ക്കിടെ കൂറു മാറിയിരുന്നു. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരാണ് പ്രധാന പ്രതികൾ. 2011ലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്.
മഹാരാഷ്ട്രാ പൊലീസിനു കീഴിലുള്ള ഭീകരവിരുദ്ധ സംഘമായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. 2016ൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പ്രജ്ഞ സിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.