Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരനും. ജയ്ശെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുൽ റഊഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റഊഫ് അസ്ഹർ കാണ്ഡഹാർ വിമാനം റാഞ്ചലിന്റെയും പാർലമെന്റ് ആക്രമണത്തിന്‍റെയും സൂത്രധാരനാണ്.
ഓപറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരരെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഓപറേഷൻ സിന്ദൂർ തുടരുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സർവകക്ഷി യോഗത്തിൽ സർക്കാരിന് പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുകയാണ്. കഴിഞ്ഞദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ പുഞ്ചിൽ 13 പേർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഞ്ചാബിലെ അതിർത്തി മേഖലയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തി. ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും സുരക്ഷ വർധിപ്പിച്ചു.