അവിടെ മഴ, ഇവിടെ ചൂട്; യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

മറ്റു ചിലയിടങ്ങളിൽ 46°C വരെ താപനില

Update: 2026-09-05 10:09 GMT

അബൂദബി: യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യത. ഉച്ചക്ക് മഴമേഘങ്ങൾ രൂപം കൊള്ളുന്നതിനാലാണിത്. അതേസമയം രാജ്യത്ത് പലയിടത്തും താപനില ക്രമേണ ഉയരും. ചില പ്രദേശങ്ങളിൽ താപനില 46°C വരെ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 41°C മുതൽ 46°C വരെയായേക്കും. തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ 37°C നും 42°C നും ഇടയിൽ താപനില ഉയരുമെന്നാണ് പ്രവചനം. അതേസമയം പർവതങ്ങളിൽ താപനില 30°C മുതൽ 39°C വരെയാകും.

അതേസമയം, ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ കാലാവസ്ഥ കൂടുതൽ ഈർപ്പമുള്ളതായിരിക്കും, ഇത് മൂടൽമഞ്ഞിന് സാധ്യത വർധിപ്പിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News