ഫയർഫൈറ്റർ ബാലൻ! വീട്ടിൽ തീ പടരുന്നത് തടഞ്ഞ ഒമ്പത് വയസ്സുകാരനെ ആദരിച്ച് അജ്മാൻ സിവിൽ ഡിഫൻസ്
ആസ്ഥാനത്തേക്ക് വിളിച്ച് ആദരിച്ചത് റാഷിദ് അബ്ദുല്ല അൽ ഹുസാനിയെ
Update: 2026-09-05 10:04 GMT
അജ്മാൻ: വീട്ടിൽ തീ പടരുന്നത് തടയാൻ സഹായിച്ച ഒമ്പത് വയസ്സുകാരനെ ആദരിച്ച് യുഎഇയിലെ അജ്മാൻ സിവിൽ ഡിഫൻസ്. വീട്ടിൽ തീപിടിത്തമുണ്ടായപ്പോൾ സമയോചിതമായി ഇടപെട്ട റാഷിദ് അബ്ദുല്ല അൽ ഹുസാനിയെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആദരിച്ചത്. തന്റെ വീട്ടിൽ തീപിടിച്ചത് കണ്ട ഉടൻ റാഷിദ് മുത്തശ്ശിയുടെ സഹായത്തോടെ ഒരു പുതപ്പ് വെള്ളത്തിൽ നനച്ച് തീ അണയ്ക്കുകയായിരുന്നു.
റാഷിദിന്റെ ധൈര്യവും വേഗത്തിലുള്ള പ്രതികരണവും പരിഗണിച്ച് അജ്മാൻ സിവിൽ ഡിഫൻസ് തങ്ങളുടെ ആസ്ഥാനത്തേക്ക് ക്ഷണിക്കുകയും പ്രശംസാ പത്രം നൽകുകയും ചെയ്തു.