സൗദിയില്‍ ട്രോളിംഗ് നിരോധനം ഇന്ന് തീരും

കടുത്ത ചൂടിലും പ്രതീക്ഷയുമായി പ്രവാസി തൊഴിലാളികള്‍

Update: 2025-07-31 15:09 GMT
Editor : razinabdulazeez | By : Web Desk
Advertising

ദമ്മാം: സൗദിയില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിക്കും. രാത്രിയോടെ ബോട്ടുകള്‍ മത്സ്യ ബന്ധനത്തിനായി ആഴക്കടലിലേക്ക് തിരിക്കും. നാളെ മുതല്‍ മത്സ്യ വിപണിയില്‍ ചെമ്മീന്‍ ചാകരക്ക് തുടക്കമാകും. തമിഴ്നാട്, ആന്ദ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളില്‍ ഭൂരിഭാഗവും.

സൗദിയിലെ മത്സ്യ ബന്ധനത്തിന്‍റെ മുഖ്യ കേന്ദ്രങ്ങളായ ജുബൈല്‍, ദമ്മാമിലെ ഖത്തീഫ് ഭാഗങ്ങളില്‍ നിന്നാണ് ബോട്ടുകള്‍ പുറപ്പെടുക. ഏറെ പ്രതീക്ഷയുമായാണ് തൊഴിലാളികള്‍ കടലിലേക്ക് തിരിക്കുന്നത്. ഇന്ത്യകാരായ രണ്ടായിരത്തിലധികം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ട്രോളിംഗ് നിരോധത്തിന് ശേഷം ചെമ്മീന്‍ ചാകര തേടിയാണ് ആദ്യ യാത്ര. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടലില്‍ തങ്ങിയാണ് തിരിച്ചു വരവ്.

ഇത്തവണയും കഠിനമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ആഴക്കടലില്‍ ചൂട് വര്‍ധിക്കുന്നതിനനുസരിച്ച് ചെമ്മീന്‍ ചാകരയിലും വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി തീരത്ത് നിന്നും നാല്‍പ്പത് നോട്ടിക്കല്‍ മൈല്‍ ദൂരം വരെയാണ് മത്സ്യ ബന്ധനത്തിന് അനുമതിയുള്ളത്. ചെമ്മീന്‍ ചാകരയെ വരവേല്‍ക്കാന്‍ വിപണികളും സജീവമായി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News