ത്വാഇഫ് പാർക്കിലെ റൈഡ് അപകടം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു

3 പേരുടെ നില ഗുരുതരമായി തുടരുകയാണ്

Update: 2025-08-01 17:37 GMT
Editor : razinabdulazeez | By : Web Desk
Advertising

ത്വാഇഫ്: സൗദിയിലെ പാർക്കിലുണ്ടായ റൈഡ് അപകടത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ത്വാഇഫ് ഗവർണർ. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ മുഴുവൻ വിനോദ കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കി. ബുധനാഴ്ച രാത്രി നടന്ന അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിരുന്നു. 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അൽഹദാ മേഖലയിലെ ഗ്രീൻ മൗണ്ടൻ പാർക്കിലുണ്ടായ അപകടത്തെ തുടർന്ന് ത്വാഇഫ് ഗവർണർ പ്രിൻസ് സൗദ് ബിൻ നഹാറിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചു ചേർത്തിരുന്നു. ബുധനാഴ്ച രാത്രിയാണ് ബിഗ് പെന്റുലം റൈഡ് അപകടം നടന്നത്. മുകളിൽ നിന്നും രണ്ടു ഭാഗങ്ങളായി പൊട്ടി താഴേക്ക് പതിച്ചാണ് അപകടം. സുരക്ഷാ മാനദണ്ഡങ്ങൾ, റിപ്പയർ, മെയിന്റനൻസ് രേഖകൾ, സേഫ്റ്റി നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയായിരിക്കും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുക. സുരക്ഷ മുൻനിർത്തി പാർക്കിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. പാർക്കിന്റെ പ്രവർത്തനവും താത്കാലികമായി നിർത്തിവെച്ചു. അപകട കാരണങ്ങൾ കണ്ടെത്തി ഉത്തരവാദികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News