Writer - razinabdulazeez
razinab@321
ജിദ്ദ: സൗദിയിലേക്ക് 8 ലക്ഷത്തിലേറെ ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. റിയാദിലെ ബത്ത അതിർത്തിവഴി എത്തിച്ചതാണ് ഗുളികകൾ.
ട്രെയിലറിന്റെ ബോഡിക്കുള്ളിലും, ക്രെയിനിന്റെ ടയറുകളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത ഗുളികകൾ നാർക്കോട്ടിക് കൺട്രോളിന് കൈമാറി. സൗദിയിൽ നിരവധി സമാന കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. വധശിക്ഷ വരെയുള്ള വലിയ ശിക്ഷയാണ് മയക്കുമരുന്ന് കേസുകൾക്ക് സൗദിയിൽ നൽകാറുള്ളത്.