ഹജ്ജ് സീസണിലെ വിമാന യാത്രകളിൽ നേട്ടവുമായി സൗദി അറേബ്യ

ഒന്നര ലക്ഷത്തിനടുത്ത് വിമാന യാത്രകൾ ഈ കാലയളവിൽ പൂർത്തിയാക്കി

Update: 2025-07-31 15:02 GMT
Editor : razinabdulazeez | By : Web Desk
Advertising

റിയാദ്: കഴിഞ്ഞ ഹജ്ജ് സീസണിൽ വ്യോമയാന മേഖലയിൽ നേട്ടവുമായി സൗദി അറേബ്യ. എട്ട് ശതമാനം വർധനവാണ് വിമാന ഗതാഗതത്തിൽ രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിനടുത്ത് വിമാന യാത്രകളും ഈ കാലയളവിൽ പൂർത്തിയാക്കി. സൗദി എയർ നാവിഗേഷൻ സർവീസ് കമ്പനിയുടേതാണ് കണക്ക്.

സൗദിക്കകത്തേക്ക് പൂർത്തിയാക്കിയ വിമാന യാത്രകൾ 74,900 ആണെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധനവ്. കൂടാതെ, സൗദിയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് നടത്തിയത് 66,000 യാത്രകളാണ്. അതായത് 2 ശതമാനത്തിന്റ ന്റെ വർധനവ്.

ഇത്തവണത്തെ ഹജ്ജ് സീസണിൽ സേവനം നൽകിയത് 213 എയർലൈൻ കമ്പനികളാണ്. സൗദിയുടെ എയർ നാവിഗേഷൻ സംവിധാനത്തിന്റെ പുരോഗതി പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. ബാഗേജ് രഹിത യാത്രക്കാർ എന്ന പദ്ധതിയും ഇത്തവണ നടപ്പാക്കിയിരുന്നു. ഇത് വഴി മക്ക മദീന എന്നിവിടങ്ങളിൽ ബാഗേജുകൾ തീർഥാടകർക്ക് നേരിട്ടെത്തിച്ചു. പത്തു ലക്ഷത്തിലേറെ തീർഥാടകരാണ് പദ്ധതിയുടെ ഭാഗമായത്. കൈകാര്യം ചെയ്തത് 16 ലക്ഷത്തിലേറെ ബാഗേജുകളും. മുൻകൂട്ടി സംസം വെള്ളം നാട്ടിലെത്തിച്ചു കൊടുക്കുന്ന സേവനവും ലഭ്യമാക്കിയിരുന്നു. 8,56,000 ബോട്ടിലുകളാണ് ഇതുവഴി വിവിധ രാജ്യങ്ങളിലേക്കായി എത്തിച്ചത്. ഹറമൈൻ ട്രെയ്‌നുമായി ബന്ധിപ്പിച്ച വിമാന സേവനങ്ങളും ലഭ്യമാക്കിയിരുന്നു. 2,53,000 ഹാജിമാർക്കാണ് സംവിധാനം ഗുണം ചെയ്തത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News