2026 ലോകകപ്പ്: സൗദി ടീമിൽ രാജ്യത്ത് ജനിച്ചവർ മാത്രം

സൗദിയടക്കം എട്ട് ടീമുകളിൽ അതത് രാജ്യങ്ങളിൽ ജനിച്ചവർ മാത്രം

Update: 2026-06-05 15:35 GMT

റിയാദ്: 2026 ലോകകപ്പിൽ കളിക്കുന്ന സൗദി ടീമിൽ രാജ്യത്ത് ജനിച്ചവർ മാത്രം. സ്വന്തം രാജ്യത്തിന് പുറത്ത് ജനിച്ച ഒരു കളിക്കാരനും ടീമിലില്ല. സൗദിയടക്കം എട്ട് ടീമുകളാണ് ഈ തരത്തിലുള്ളത്. ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്, കൊളംബിയ, ബ്രസീൽ, ഓസ്ട്രിയ, സ്വീഡൻ, പനാമ എന്നീ ടീമുകളിലാണ് വിദേശത്ത് ജനിച്ച താരങ്ങളില്ലാത്തത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്. യുഎസ്, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലാണ് വേദികൾ.

 

സൗദിയുടെ ഗ്രൂപ്പ് ഘട്ട മത്സര ഷെഡ്യൂൾ (സൗദി സമയം)

തീയതി | സമയം | മത്സരം | സ്ഥലം |

ജൂൺ 16, ചൊവ്വ | 1:00 AM | സൗദി vs ഉറുഗ്വേ | മയാമി |

ജൂൺ 21, ഞായർ | 7:00 PM | സൗദി vs സ്‌പെയിൻ | അറ്റ്‌ലാന്റ |

ജൂൺ 27, ശനി | 3:00 AM | സൗദി vs കേപ്പ് വേർഡെ | ഹൂസ്റ്റൺ |

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News