ഷഹബാൻ മമ്പാടിന് ഓഫ്-റോഡ് ബൈക്ക് സമർപ്പിച്ച് മമ്പാട് വെൽഫെയർ ഫോറം ജിദ്ദ

ചടങ്ങ് മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു

Update: 2026-06-08 13:18 GMT

ജിദ്ദ: ജിദ്ദയിലെ മമ്പാട് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ മമ്പാട് വെൽഫെയർ ഫോറം ജിദ്ദ, ജന്മനാടായ മമ്പാട്ടിൽ നടപ്പാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷാപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ഷഹബാൻ മമ്പാടിന് ഓഫ്-റോഡ് ബൈക്ക് ബൈക്ക് കൈമാറി. മമ്പാട് അങ്ങാടിയിലെ കെപിഎസ് കോംപ്ലക്സ് അങ്കണത്തിൽ നടന്ന ചടങ്ങ് മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ മുഖ്യ രക്ഷാധികാരി നിസാം മമ്പാടിന്റെ അധ്യക്ഷതയിൽ മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല ഉദ്ഘാടനം ചെയ്തു.

ഓഫ് റോഡ് ബൈക്ക് പഞ്ചായത്ത് പ്രസിഡന്റ് ശമീന കാഞ്ഞിരാല ഷഹബാൻ മമ്പാടിന് കൈമാറി. മറുപടി പ്രസംഗത്തിൽ ഷഹബാൻ മമ്പാട് വെൽഫെയർ ഫോറത്തിനും സംരഭത്തിൽ പങ്കാളികളായ ജിദ്ദയിലെ സുമനസുകൾക്കും നന്ദി അറിയിച്ചു. 24 വർഷമായി ജിദ്ദയിലെ പ്രവാസികളായ മമ്പാട്ടുകാർക്കിടയിലും ജന്മനാടായ മമ്പാട്ടിലും നിരവധി ജീവകാരുണ്യ, സാമൂഹിക, സാന്ത്വന പ്രവർത്തനങ്ങൾ നടത്തി വരുന്ന കൂട്ടായ്മയാണ് മമ്പാട് വെൽഫെയർ ഫോറം ജിദ്ദ.

ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളായ കരീം പുന്നപ്പാല, കെ.പി. റഹ്മത്തുള്ള, ആസിഫ്, വെൽഫെയർ ഫോറം മുൻ മുഖ്യ രക്ഷാധികാരി ഖാലിദ് മേപ്പാടം, മുൻ പ്രസിഡന്റ് പി.കെ. റസാക്ക് എന്നിവർ സംസാരിച്ചു. വെൽഫെയർ ഫോറം രക്ഷാധികാരി ഗഫൂർ കാഞ്ഞിരാല സ്വാഗതവും ട്രഷറർ ഹാഫിസ് ആരോളി നന്ദിയും രേഖപ്പെടുത്തി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News