രണ്ട് വർഷത്തിനുള്ളിൽ 19 ലക്ഷം; സൗദിയിലേക്കുള്ള വാഹന ഇറക്കുമതിയിൽ വൻ വർധന

പ്രധാന വിതരണക്കാർ ചൈനീസ് കമ്പനികൾ

Update: 2026-06-08 10:09 GMT

റിയാദ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്തത് ഏകദേശം 19 ദശലക്ഷം വാഹനങ്ങൾ. ചൈനീസ് കമ്പനികളാണ് സൗദി ഓട്ടോമോട്ടീവ് വിപണിയിലെ പ്രധാന വിതരണക്കാർ. 2025ൽ സൗദിയിലേക്കുള്ള വാഹന ഇറക്കുമതി ഏകദേശം 9,59,403 യൂണിറ്റിലെത്തിയെന്നാണ് സൗദി സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഡാറ്റ കാണിക്കുന്നത്. 2024 ൽ ഏകദേശം 9,42,118 യൂണിറ്റായിരുന്നു ഇറക്കുമതി. ചൈനയിൽ നിന്നായിരുന്നു പ്രധാന ഇറക്കുമതി. ചൈനക്ക് ശേഷം ജപ്പാൻ, ഇന്ത്യ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ഇറക്കുമതിയെന്ന് സാറ്റ്ക റിപ്പോർട്ട് ചെയ്തു.

അതേസമയം, സൗദി ഓട്ടോമോട്ടീവ് വിപണിയിൽ അമേരിക്കൻ വാഹനങ്ങളുടെ സാന്നിധ്യത്തിൽ വൻ ഇടിവുണ്ടായി. ഇറക്കുമതിയിൽ ആറാം സ്ഥാനമാണ് അമേരിക്കക്കുള്ളത്.

ആഗോളതലത്തിൽ മുൻനിരയിലാണ് സൗദി ഓട്ടോമോട്ടീവ് വിപണിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള മികച്ച 20 വിപണികളിൽ ഒന്നാണിത്. ജിസിസി രാജ്യങ്ങളിലേക്കാണ് രാജ്യത്തിന്റെ കാർ വിൽപ്പനയുടെ പകുതിയിലധികവും നടക്കുന്നതെന്നാണ് ഗവൺമെന്റ് റിപ്പോർട്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News