തൊഴിലാളി സംരക്ഷണം മുഖ്യം; സിക്ക് ലീവ്, പ്രത്യേക അവധി എന്നിവക്ക് ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്

Update: 2026-07-21 12:35 GMT

മസ്കത്ത്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിലെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി സിക്ക് ലീവ്, പ്രത്യേക അവധി എന്നിവക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ പ്രാധാന്യം ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതി, ഇൻഷുറൻസ് പരിരക്ഷയുള്ള ജീവനക്കാർക്ക് അസുഖ ബാധിതരാകുമ്പോഴും വിവാഹം, രോഗികളായ ബന്ധുക്കളെ പരിചരിക്കൽ തുടങ്ങിയ നിയമപരമായ പ്രത്യേക അവധികളുടെ സമയത്തും സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നു. അംഗീകൃത അവധി ദിവസങ്ങളിൽ ജീവനക്കാർക്ക് അർഹമായ വേതന ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പദ്ധതി സഹായിക്കും. ആരോഗ്യപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഘട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സിന്റെ വിവരണപ്രകാരം, സ്വകാര്യ മേഖലയിൽ തൊഴിൽ നിയമത്തിന് കീഴിൽ ജോലി ചെയ്യുന്ന ഒമാനി പൗരന്മാർക്ക് ഈ പദ്ധതി ബാധകമാണ്. കൂടാതെ, രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. അവധി കാലയളവിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഒരുപോലെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിലൂടെ വേതനവും അനുബന്ധ ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കാനും, തൊഴിൽ ബന്ധങ്ങളിൽ സ്ഥിരത നിലനിർത്താനും ഈ ഇൻഷുറൻസ് പദ്ധതി സഹായിക്കുന്നു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - എൻ. കെ ഷാദിയ

contributor

Similar News