ചട്ടങ്ങൾ ലംഘിക്കാൻ അനുവാദല്ല്യ... ഒമാനിൽ നാല് സനദ് സെന്ററുകളുടെ ലൈസൻസ് റദ്ദാക്കി

നടപടി സുഹാറിലും സലാലയിലുമുള്ള കേന്ദ്രങ്ങൾക്കെതിരെ

Update: 2026-07-23 09:10 GMT

മസ്‌കത്ത്: ഒമാനിൽ നാല് സനദ് സെന്ററുകളുടെ ലൈസൻസ് റദ്ദാക്കി. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ലൈസൻസുകൾ റദ്ദാക്കിയത്. റെഗുലേറ്ററി ബൈലോ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നോർത്ത് ബാത്തിന ഗവർണറേറ്റിലെ സുഹാറിലുള്ള ബഹ്ജത്ത് അൽ ഫലാജ് മോഡേൺ ട്രേഡിങ്, ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള ധവാഹി സലാല പ്രിന്റിങ്, നൂർ അൽ മദീന നാഷണൽ ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ്, ദുർറത്ത് പ്രിസം ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ് എന്നിവയുടെ ലൈസൻസാണ് റദ്ദാക്കിയത്.

ജൂലൈ 22 നാണ് ഇക്കാര്യം അധികൃതർ പുറത്തുവിട്ടത്. നടപടികൾ ഒഴിവാക്കാൻ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് സനദ് സേവന കേന്ദ്രങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News