വെളുക്കാൻ തേച്ചത് പാണ്ടാകേണ്ട! ഒമാനിൽ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾപിടിച്ചെടുത്തു

മസ്‌കത്തിൽ പിടികൂടിയതിൽ എക്‌സ്പയറി ഡേറ്റിൽ മാറ്റം വരുത്തിയതും

Update: 2026-07-20 12:18 GMT

മസ്‌കത്ത്: കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ മസ്‌കത്ത് ഗവർണറേറ്റിൽ പിടിച്ചെടുത്തു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ)യാണ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പിടികൂടിയത്. എക്‌സ്പയറി ഡേറ്റിൽ മാറ്റം വരുത്തിയതും വിപണിയിൽ വീണ്ടും അവതരിപ്പിച്ചതുമായ ആയിരക്കണക്കിന് ഇനങ്ങൾ ഉൾപ്പെടെയാണ് പിടികൂടിയത്.

സിപിഎയുടെ വാണിജ്യ തട്ടിപ്പ് നിയന്ത്രണ വകുപ്പാണ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. എക്‌സ്പയറി ഡേറ്റ് മാറ്റിയ 15,753 ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ 1,483 ഉൽപ്പന്നങ്ങളും അധികൃതർ കണ്ടുകെട്ടി. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം സ്റ്റോർ അടച്ചുപൂട്ടിയതായും അതോറിറ്റി അറിയിച്ചു. ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പറഞ്ഞു.

Advertising
Advertising


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News