49°C; ഒമാനിലെ ഏറ്റവും ഉയർന്ന താപനില സുവൈഖിലും ഖാബൂറയിലും
ഉച്ചസമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കരുതെന്ന് അധികൃതർ
Update: 2025-07-30 12:31 GMT
മസ്‌കത്ത്: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തെ ചിലയിടങ്ങളിൽ ഇന്ന് അതിശക്തമായ താപനില റിപ്പോർട്ട് ചെയ്തു. സുവൈഖിലെയും അൽ ഖാബൂറയിലെയും സ്റ്റേഷനുകളിൽ രാവിലെ 11:20 ന് 49 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ റീഡിംഗുകൾ ചില പ്രദേശങ്ങളിൽ ഗണ്യമായ ചൂട് വർധനവുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
താപനില കുതിച്ചുയരുന്നതിനെത്തുടർന്ന്, ഒമാനിലുടനീളം സൂര്യാഘാതമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തടയുന്നതിന് വേണ്ട മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഉച്ചസമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കാൻ താമസക്കാരോട് അധികൃതർ ആവശ്യപ്പെട്ടു.