ഒമാനിലെ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നവംബർ 1ലേക്ക് നീട്ടി

നവംബർ 1 മുതൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല

Update: 2025-07-30 16:14 GMT
Editor : razinabdulazeez | By : Web Desk
Advertising

മസ്കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബർ 1ലേക്ക് നീട്ടി ഒമാൻ നികുതി അതോറിറ്റി. നവംബർ 1 മുതൽ ഒമാനിൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. ഈ വിഭാഗത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ നിർബന്ധമായും പതിക്കണം.

ഇറക്കുമതിക്കാർക്കും, നിർമ്മാതാക്കൾക്കും, ചില്ലറ വ്യാപാരികൾക്കും ഡിടിഎസ് ആവശ്യകതകൾ പൂർണ്ണമായി പാലിക്കുന്നതിന് അധിക സമയം നൽകുന്നതിനാണ് നീട്ടിയത്. നേരത്തെ ഇത് ഓ​ഗസ്റ്റ് 1 മുതൽ നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്സൈസ് പാനീയങ്ങൾക്കും ഇത് ബാധകമാണ്. നവംബർ 1 മുതൽ, ഒമാൻ സുൽത്താനേറ്റിനുള്ളിൽ സ്റ്റാമ്പ് ചെയ്യാത്ത എക്സൈസ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും കർശനമായി നിരോധിക്കും. ഈ വിഭാഗത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ആഭ്യന്തര വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അംഗീകൃത ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ വഹിക്കണം.

2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ആദ്യം സിഗരറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ പദ്ധതി പിന്നീട് ഷീഷ, തമ്പാക്ക് ഉൽപ്പന്നങ്ങൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു. പിന്നീടാണ് കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ് തുടങ്ങിയവയിലേക്കും ഡിജിറ്റൽ ടാഗ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ഡിജിറ്റൽ സ്റ്റാമ്പുകൾ എക്സൈസ് ഉൽപന്നങ്ങളുടെ നിയന്ത്രണവും നിയമപാലനവും മെച്ചപ്പെടുത്തുകയും ഒമാന്റെ വിപണിയിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News