ഹോര്‍മുസ് പ്രതിസന്ധി: ഇന്ത്യയുടെ ജിഡിപിയേയും ബാധിക്കുമെന്ന് ആര്‍ബിഐ

Update: 2026-04-23 05:15 GMT

മുംബൈ: ഹോര്‍മുസ് കടലിടുക്കില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് ആര്‍ബിഐ. ബുധനാഴ്ച പുറത്ത് വിട്ട വായ്പ അവലോകന യോഗത്തിന്റെ മിനുട്സിലാണ് കേന്ദ്രബാങ്ക് ഇത്തരമൊരു വിലയിരുത്തല്‍ നടത്തുന്നത്. ഇന്ത്യയുടെ വളര്‍ച്ചയെ മാത്രമല്ല പണപ്പെരുപ്പത്തേയും ഇത് സ്വാധീനിക്കും.

വിതരണശൃംഖലയിലെ തകര്‍ച്ച ഉയര്‍ന്ന വിലക്കും ആഗോള സാമ്പത്തികരംഗത്ത് പണപ്പെരുപ്പം ഉയരുന്നതിനും ഇടയാക്കുമെന്നാണ് പ്രവചനം. സാധനങ്ങളുടെ വില ഉയരുന്നതിനൊപ്പം ഹോര്‍മുസിലെ തടസ്സങ്ങള്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ആര്‍ബിഐ മിനുട്സ് പറയുന്നു.

Advertising
Advertising

ഹോര്‍മുസ് പ്രതിസന്ധി ഇന്ത്യയുടെ കയറ്റുമതിയേയും ഇറക്കുമതിയേയും ഒരുപോലെ സ്വാധീനിക്കും ഇതിനൊപ്പം കരുതല്‍ ധനത്തേയും ഇത് സ്വാധീനിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സ്ഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ ഇത് കാരണമാവുമെന്ന് ആര്‍ബിഐയുടെ വായ്പ അവലോകന കമ്മിറ്റി അംഗമായ നാഗേഷ് കുമാറും പറഞ്ഞു. ഹോര്‍മുസിലെ പ്രതിസന്ധിമൂലം വളര്‍ച്ചാ അനുമാനത്തില്‍ 50 മുതല്‍ 60 ബേസിക് പോയിന്റിന്റെ കുറവ് വരുത്തേണ്ടി വരുമെന്ന് പ്രൊഫ.റാം സിങ് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ജി.ഡി.പി 6.9 ശതമാനം നിരക്കില്‍ വളരുമെന്നാണ് ആര്‍ബിഐ പ്രവചനം. യുദ്ധം എത്രകാലം നീണ്ടുനില്‍ക്കുന്നു എന്നതിനനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം. യുദ്ധം ദീര്‍ഘകാലത്തേക്ക് നീണ്ടുപോവുകയാണെങ്കില്‍ വളര്‍ച്ചാ അനുമാനത്തില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കാം.

Tags:    

Writer - വിഷ്ണു ജെ.

Media Person

Editor - വിഷ്ണു ജെ.

Media Person

By - Web Desk

contributor

Similar News