ഒരു ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 4.92 ലക്ഷം; വന്‍ നേട്ടം

ഫിസിക്കല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതിന് പകരം ഡിജിറ്റലാണ് സ്വര്‍ണത്തില്‍ പണമിറക്കാനുള്ള അവസരമാണ് ഗോള്‍ഡ് ബോണ്ടുകള്‍ തുറന്നിടുന്നത്. ഗോള്‍ഡ് ബോണ്ടുകള്‍ പണമുപയോഗിച്ച് വാങ്ങി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആര്‍ബിഐ നിശ്ചയിക്കുന്ന വിലക്ക് തിരികെ നല്‍കാവുന്നതാണ്

Update: 2026-04-23 07:06 GMT

മുംബൈ: ഗോള്‍ഡ് ബോണ്ടുകളുടെ തിരിച്ചുവാങ്ങല്‍ വില പ്രഖ്യാപിച്ച് ആര്‍ബിഐ. 2018-19 സീരിസ്-2 ഗോള്‍ഡ് ബോണ്ടിന്റെ വിലയാണ് പ്രഖ്യാപിച്ചത്. 2026 ഏപ്രില്‍ 23 മുതല്‍ ബോണ്ടുകള്‍ തിരികെ നല്‍കാമെന്ന്് ആര്‍ബിഐ അറിയിച്ചു. അഞ്ച് വര്‍ഷം കഴിഞ്ഞ ബോണ്ടുകളാണ് ഇത്തരത്തില്‍ തിരികെ നല്‍കാന്‍ സാധിക്കുക.

ഗോള്‍ഡ് ബോണ്ടിന്റെ യുണിറ്റൊന്നിന് 15,129 രൂപയാണ് ആര്‍ബിഐ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ ബുള്യന്‍ ആന്‍ഡ് ജ്വല്ലേഴസ് അസോസിയേഷന്റെ മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കുന്ന സ്വര്‍ണവിലയുടെ ശരാശരി കണക്കാക്കിയാണ് ഗോള്‍ഡ് ബോണ്ടിന്റെ വില ആര്‍ബിഐ കണക്കാക്കുന്നത്.

Advertising
Advertising

നിലവില്‍ തിരിച്ചുവാങ്ങുന്ന ബോണ്ടുകള്‍ ഗ്രാമിന 3,,096 എന്ന നിരക്കിലാണ് ആര്‍ബിഐ പുറത്തിറക്കിയത്. നിലവില്‍ തിരിച്ച് നല്‍കുമ്പോള്‍ 392 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഗോള്‍ഡ് ബോണ്ടില്‍ 2018ല്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് നിലവില്‍ 4.92 ലക്ഷം രൂപ ലഭിക്കും. വന്‍ നേട്ടമാണ് ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിലൂടെ ആളുകളെ കാത്തിരിക്കുന്നത്.

എന്താണ് സ്വര്‍ണബോണ്ട്

ഫിസിക്കല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നതിന് പകരം ഡിജിറ്റലാണ് സ്വര്‍ണത്തില്‍ പണമിറക്കാനുള്ള അവസരമാണ് ഗോള്‍ഡ് ബോണ്ടുകള്‍ തുറന്നിടുന്നത്. ഗോള്‍ഡ് ബോണ്ടുകള്‍ പണമുപയോഗിച്ച് വാങ്ങി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആര്‍ബിഐ നിശ്ചയിക്കുന്ന വിലക്ക് തിരികെ നല്‍കാവുന്നതാണ്. മിനിമം ഒരു ഗ്രാം സ്വര്‍ണമെങ്കിലും ഗോള്‍ഡ്് ബോണ്ട് സ്‌കീമില്‍ വാങ്ങിയിരിക്കണം. പരമാവധി നാല് കിലോ ഗ്രാം വരെ സ്‌കീം ഉപയോഗിച്ച് വാങ്ങാം.

ഗോള്‍ഡ് ബോണ്ട് സ്‌കീമില്‍ 2.50 ശതമാനം നിരക്കില്‍ പലിശലഭിക്കും. ആറ് മാസത്തിലൊരിക്കല്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പലിശ നല്‍കും. ബാങ്കുകള്‍, ഓഹരി ബ്രോക്കര്‍, പോസ്റ്റ്ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സ്വര്‍ണബോണ്ട് വാങ്ങാം. ഇവിടങ്ങളില്‍ നിന്ന് തന്നെ സ്വര്‍ണബോണ്ടിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.

അതേസമയം, കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 880 രൂപയുടെ കുറവുണ്ടായി. 1,12,600 രൂപയായാണ് വില ഇടിഞ്ഞത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്പോട്ട് ഗോള്‍ഡ് നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4705 ഡോളറായി. യു.എസ് ഗോള്‍ഡ ്ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. 0.6 ശതമാനം കുറഞ്ഞ് 4,722.10 ഡോളറായി.

ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇപ്പോഴും 100 ഡോളറിനടുത്ത് തുടരുകയാണ്. ഇത് അമേരിക്ക അടക്കമുള്ള വിപണികളില്‍ ഉല്‍പന്ന വില ഉയരുന്നതിനും അതുവഴി പണപ്പെരുപ്പത്തിനും കാരണമാകും. പണപ്പെരുപ്പം ഉയര്‍ന്നാല്‍ സ്വാഭാവികമായി അത് പലിശനിരക്ക് ഉയരുന്നതിന് ഇടയാക്കും.

ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുളള വിലയിടിവിന് കാരണം. വരും ദിവസങ്ങളില്‍ ബ്രെന്റ് ക്രൂഡ് എങ്ങനെ മുന്നേറുന്നുവെന്ന് ആശ്രയിച്ചിരിക്കും സ്വര്‍ണത്തിന്‍േറയും വില.

Tags:    

Writer - വിഷ്ണു ജെ.

Media Person

Editor - വിഷ്ണു ജെ.

Media Person

By - Web Desk

contributor

Similar News