സാമ്പത്തിക ഇടപാടുകള്‍ക്ക് നിര്‍ണായകം സിബില്‍ സ്‌കോര്‍; അറിയാന്‍ ഇതാ ഒരു എളുപ്പവഴി...

സിബില്‍ സ്‌കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും ഉപഭോക്താക്കള്‍ക്ക് കാണാനാകും

Update: 2026-04-22 11:04 GMT

ന്യൂഡല്‍ഹി: നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഭീം ആപ്പിലൂടെ (BHIM) ഇനി ഉപഭോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ അറിയാനാകും. ട്രാന്‍സ് യൂണിയന്‍ സിബിലുമായി കൈകോര്‍ത്താണ് എന്‍പിസിഐ ഈ സൗകര്യം ഒരുക്കുന്നത്. പണമിടപാടുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സാമ്പത്തിക അച്ചടക്കം മനസിലാക്കാനും ക്രെഡിറ്റ് അവബോധം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണിത്.

സിബില്‍ സ്‌കോറും വിശദമായ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടും ഉപഭോക്താക്കള്‍ക്ക് കാണാം. ഉപഭോക്താവ് അനുവാദം നല്‍കിയാല്‍ മാത്രമേ ഭീം ആപ്പിന് സിബില്‍ സ്‌കോര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയൂ. ആപ്പിന്റെ 4.0.19 എന്ന പതിപ്പു മുതല്‍ മുകളിലേക്കുള്ളവയിലാണ് ഈ സൗകര്യം ലഭിക്കുക. 

Advertising
Advertising

 

എങ്ങനെ പരിശോധിക്കാം?

  • ഭീം ആപ്പ് തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ കാണുന്ന ഫ്രീ സിബില്‍ സ്‌കോര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • പാന്‍ കാര്‍ഡ് നമ്പര്‍, പാന്‍കാര്‍ഡിലെ ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം എന്നിവ നല്‍കുക.
  • നിബന്ധനകള്‍ അംഗീകരിച്ച ശേഷം പ്രൊസീഡ് ക്ലിക്ക് ചെയ്യുന്നതോടെ സിബില്‍ സ്‌കോര്‍ കാണാനാകും.
Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News