ഓഹരി വിപണികളില്‍ കരടികള്‍ തുടര്‍ന്നേക്കും; ഇന്നും നഷ്ടത്തിന് സാധ്യത

ഇന്ന് ഇന്ത്യന്‍ വിപണികളെ പ്രധാനമായും സ്വാധീനിക്കുക എണ്ണ വില തന്നെയാണ്. 100 ഡോളറിനടുത്താണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില. ഇത് വിപണിയെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്

Update: 2026-04-23 03:27 GMT

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങാന്‍ സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയില്‍ പ്രവചനാതീതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മൂന്ന് ദിവസത്തെ നേട്ടം ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നലെ നഷ്ടപ്പെടുത്തിയിരുന്നു. ഇരു സൂചികകളും ഇന്നലെ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതിന്റെ തുടര്‍ച്ച ഇന്നുമുണ്ടാവുമെന്നാണ് പ്രവചനം.

ഏഷ്യന്‍ വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത് . ജപ്പാന്റെ നിക്കി, ദക്ഷിണകൊറിയയുടെ കൊസ്പി, തായ്‌വാന്‍ സൂചിക തുടങ്ങി പ്രമുഖ ഏഷ്യന്‍ വിപണികളിലെല്ലാം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ചില സൂചികകളില്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ നേരിയ നേട്ടമുണ്ടായെങ്കിലും പിന്നീട് അത് നഷ്ടപ്പെടുത്തി.

Advertising
Advertising

ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചുള്ള പ്രഖ്യാപനം നടത്തിയതിന് പിന്നാലെ യു.എസ് വിപണികളില്‍ ഉണര്‍വുണ്ടായി. എസ്&പി 500 1.05 ശതമാനം നേട്ടം രേഖപ്പെടുത്തി. നാസ്ഡാക്കിലും 1.64 ശതമാനം നേടമുണ്ടായി. ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 340.65 പോയിന്റ് മുന്നേറി. എന്നാല്‍, യു.എസ് വിപണിയുടെ ഉയര്‍ച്ച ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കില്ലെന്നാണ് വിലയിരുത്തലുകള്‍.

ഇന്ന് ഇന്ത്യന്‍ വിപണികളെ പ്രധാനമായും സ്വാധീനിക്കുക എണ്ണ വില തന്നെയാണ്. 100 ഡോളറിനടുത്താണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില. ഇത് വിപണിയെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്. വിദേശ നിക്ഷേപകര്‍ വില്‍പനക്കാരായി തുടരുന്നതും തിരിച്ചടി. കഴിഞ്ഞ ദിവസം മാത്രം അവര്‍ 1,480 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു. ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും വില്‍പ്പനക്കാരുടെ കുപ്പായമണിയുന്നത് വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. 1,546.56 കോടിയുടെ ഓഹരികളാണ് അവര്‍ വിറ്റഴിച്ചത്.

Tags:    

Writer - വിഷ്ണു ജെ.

Media Person

Editor - വിഷ്ണു ജെ.

Media Person

By - Web Desk

contributor

Similar News