വിപണികള്‍ വീണു; തിരിച്ചടിക്കുള്ള നാല് കാരണങ്ങള്‍

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 100 ഡോളറിനടുത്ത് തുടരുന്നത് വിപണികളെ സ്വാധീനിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തിന്റെ നേട്ടമുണ്ടായിരുന്നു.

Update: 2026-04-22 12:38 GMT

മുംബൈ: തുടര്‍ച്ചയായ മൂന്ന് സെഷനുകളിലെ നേട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ബുധനാഴ്ച തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു . ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നി്ഫ്‌ററിയിലും നഷ്ടമുണ്ടായി. ബോംബെ സൂചികയില്‍ 757 പോയിന്റിന്റെ നഷ്ടമുണ്ടായപ്പോള്‍ ദേശീയ സൂചികയില്‍ 199 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. നിഫ്റ്റിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളാണ് പിടിച്ചുനിന്നത്. 0.19, 1.13 ശതമാനം എന്നിങ്ങനെയാണ് രണ്ടിടത്തും ഉണ്ടായ ഉയര്‍ച്ച.

ഓഹരി വിപണിയുടെ തകര്‍ച്ചക്കുള്ള  കാരണങ്ങള്‍

ബാങ്കിങ്, ഐ.ടി ഓഹരികളിലെ ലാഭമെടുപ്പ്

Advertising
Advertising

നാലാംപാദ സാമ്പത്തികഫലങ്ങള്‍ പുറത്തുവരാനിരിക്കെ ഐ.ടി, ബാങ്കിങ് ഓഹരികളിലെ ശക്തമായ ലാഭമെടുപ്പ് വിപണിയുടെ തകര്‍ച്ചക്കിടയാക്കി. എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക് ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവക്കാണ് സെന്‍സെക്‌സില്‍ കനത്ത തിരിച്ചടിയേറ്റത്. നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സില്‍ 0.4  ഐ.ടിയില്‍ 3.89 ശതമാനവും നഷ്ടമുണ്ടായി.

യു.എസ് ഇറാന്‍ യുദ്ധം

വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും സമാധാന ചര്‍ച്ചകളില്‍ ഒരു വ്യക്തത വരാത്തത് വിപണിയെ നെഗറ്റീവായി സ്വാധീനിച്ചു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പാകിസ്താന്‍ സന്ദര്‍ശനവും നീട്ടിവെച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ആഗോള വിപണികളിലെ തകര്‍ച്ച

പ്രധാനപ്പെട്ട ഏഷ്യന്‍ മാര്‍ക്കറ്റുകളൊയ ജപ്പാന്റെ നിക്കി, കൊറിയയുടെ കൊസ്പി എന്നിവയെല്ലാം നേരിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വിസമ്മതിച്ചതോടെ വാള്‍സ്ട്രീറ്റിലും തിരിച്ചടിയേറ്റിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും ബോണ്ട് വരുമാനം ഉയര്‍ന്നതും ഓഹരി വിപണികളെ സ്വാധീനിച്ചിരുന്നു.

ക്രൂഡോയില്‍ വില

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 100 ഡോളറിനടുത്ത് തുടരുന്നത് വിപണികളെ സ്വാധീനിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തിന്റെ നേട്ടമുണ്ടായിരുന്നു. എണ്ണവില ഉയരുന്നത് ഇന്ത്യന്‍ കമ്പനികളുടെ ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇത് അവരുടെ ലാഭത്തെ സ്വാധീനം ചെലുത്തുമെന്നുമുള്ള വിപണിയില്‍ നിന്നുള്ള വിലയിരുത്തലുകള്‍ ഇന്നത്തെ തിരിച്ചടിക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നാണ്.

Tags:    

Writer - വിഷ്ണു ജെ.

Media Person

Editor - വിഷ്ണു ജെ.

Media Person

By - Web Desk

contributor

Similar News