ക്രൂഡോയില്‍ കുതിച്ചു; കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു

ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുളള വിലയിടിവിന് കാരണം. വരും ദിവസങ്ങളില്‍ ബ്രെന്റ് ക്രൂഡ് എങ്ങനെ മുന്നേറുന്നുവെന്ന് ആശ്രയിച്ചിരിക്കും സ്വര്‍ണത്തിന്‍േറയും വില

Update: 2026-04-23 04:37 GMT

കോഴിക്കോട്: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 880 രൂപയുടെ കുറവുണ്ടായി. 1,12,600 രൂപയായാണ് വില ഇടിഞ്ഞത്.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വിലയിടിഞ്ഞത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ 0.7 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4705 ഡോളറായി. യു.എസ് ഗോള്‍ഡ ്ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. 0.6 ശതമാനം കുറഞ്ഞ് 4,722.10 ഡോളറായി.

ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇപ്പോഴും 100 ഡോളറിനടുത്ത് തുടരുകയാണ്. ഇത് അമേരിക്ക അടക്കമുള്ള വിപണികളില്‍ ഉല്‍പന്ന വില ഉയരുന്നതിനും അതുവഴി പണപ്പെരുപ്പത്തിനും കാരണമാകും. പണപ്പെരുപ്പം ഉയര്‍ന്നാല്‍ സ്വാഭാവികമായി അത് പലിശനിരക്ക് ഉയരുന്നതിന് ഇടയാക്കും.

Advertising
Advertising

ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് ഉയരാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നതാണ് ഇപ്പോഴുളള വിലയിടിവിന് കാരണം. വരും ദിവസങ്ങളില്‍ ബ്രെന്റ് ക്രൂഡ് എങ്ങനെ മുന്നേറുന്നുവെന്ന് ആശ്രയിച്ചിരിക്കും സ്വര്‍ണത്തിന്‍േറയും വില.

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്്ധരുടെ പക്ഷം. ഫെഡറല്‍ റിസര്‍വ് നിലവില്‍ പലിശനിരക്ക് കുറക്കാന്‍ 23 ശതമാനം സാധ്യത മാത്രമാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. കഴിഞ്ഞയാഴ്ച പലിശനിരക്ക് കുറക്കാന്‍ അവര്‍ 28 ശതമാനം സാധ്യത കല്‍പ്പിച്ചിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട്ട ്‌സില്‍വര്‍ വില 1.4 ശതമാനം ഇടിഞ്ഞ് 76.64 ഡോളറായി. പ്ലാറ്റിനം വില 1.3 ശതമാനം ഇടിഞ്ഞ് 2,048.25 ഡോളറായി. പല്ലേഡിയം വില ഒരു ശതമാനം ഇടിഞ്ഞ് 1,529.25 ഡോളറായി.

Tags:    

Writer - വിഷ്ണു ജെ.

Media Person

Editor - വിഷ്ണു ജെ.

Media Person

By - Web Desk

contributor

Similar News