സമ്പന്ന രാജ്യങ്ങളിൽ നിന്ന് ഫീസ് ഈടാക്കി ഹോർമുസിന് കാവൽ നിൽക്കും: ട്രംപ്

മേഖലയിൽ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഹോർമുസ് വഴി കപ്പലുകളുടെ യാത്രാനുമതി താത്കാലികമായി നിർത്തിവെച്ചതായി ഇറാൻ

Update: 2026-07-13 14:48 GMT

വാഷിംഗ്‌ടൺ: യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നാവിക-ഊർജ പാതകളിലൊന്നായാ ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്നും, ഇനിമുതൽ ഈ പാതയ്ക്ക് കാവൽ നിൽക്കുന്നതിന് സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതിപ്രധാനമായ ഈ കടൽപാതയ്ക്ക് അമേരിക്ക ഇത്രയും കാലം യാതൊരു പ്രതിഫലവുമില്ലാതെയാണ് കാവൽ നിന്നതെന്നും എന്നാൽ ഇനി ആ സ്ഥിതി തുടരില്ലെന്നും ട്രംപ് പറഞ്ഞു. 'ഞങ്ങൾ ഹോർമുസ് കടലിടുക്ക് നിലനിർത്തുകയും അതിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഞങ്ങൾ ഈ കടലിടുക്കിൻ്റെ കാവൽക്കാരായി മാറും. ഞങ്ങളുടെ സൈനികരുടെ ജീവൻ പണയം വെച്ചുള്ള ഈ സേവനത്തിന് അർഹമായ പ്രതിഫലം ലഭിക്കേണ്ടതുണ്ട്. അതിനാൽ ഈ വഴി ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളിൽ നിന്ന് വലിയ തുക ഈടാക്കും', ട്രംപ് വ്യക്തമാക്കി.

Advertising
Advertising

അമേരിക്കയുമായുള്ള ഏറ്റുമുട്ടലിൽ ഇറാൻ്റെ സൈനിക ശേഷി ഏറെക്കുറെ പൂർണമായും തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ നാവികസേന, വ്യോമസേന, മിസൈൽ സംവിധാനങ്ങൾ എന്നിവ നിർജ്ജീവമാക്കിയെന്നും വിവിധ ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിച്ചു. അമേരിക്കൻ ആക്രമണങ്ങൾ തുടരുകയാണെന്നും മുൻപ് പ്രഖ്യാപിച്ച വെടിനിർത്തൽ ധാരണകൾ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 11 മണിക്കൂർ നീണ്ട ചർച്ചകളിൽ ഇറാൻ ആദ്യം കാര്യങ്ങൾ അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് മാറ്റങ്ങൾ ആവശ്യപ്പെട്ടതാണ് സംഘർഷം വീണ്ടും രൂക്ഷമാകാൻ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ സൈന്യത്തിൻ്റെ ശത്രുതാപരമായ നടപടികളെ തുടർന്ന് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലവിൽ അസാധ്യമാണെന്ന് ഇറാൻ്റെ പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി എക്സിൽ അറിയിച്ചു. മേഖലയിൽ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ കപ്പലുകളുടെ യാത്രാനുമതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അനുമതിക്കായി പിന്നീട് വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും ഇറാൻ വ്യക്തമാക്കി.

ലോകത്തെ ആകെ എണ്ണ-വാതക വ്യാപാരത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അന്താരാഷ്ട്ര ഊർജ വിതരണത്തിലെ ഏറ്റവും നിർണായകമായ ഈ നാവികപാതയുടെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ പോർവിളി തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം തടസപ്പെടാനുള്ള സാധ്യത വർധിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരാൻ തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News