'ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരും വിൽക്കില്ല': അമേരിക്കക്ക് ഇറാൻ്റെ മുന്നറിയിപ്പ്

തങ്ങളുടെ പുതിയ നാവിക ക്രമീകരണങ്ങളുമായി ഏകോപിപ്പിച്ചു പോകുന്ന വാണിജ്യ കപ്പലുകൾക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് ഇറാൻ

Update: 2026-07-23 04:20 GMT

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ അമേരിക്കയ്ക്കും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനിലെ പാർലമെൻ്റ് സ്പീക്കറും മുഖ്യ മധ്യസ്ഥനുമായ മുഹമ്മദ് ബാഘർ ഗാലിബാഫ് ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഈ മേഖലയിലെ മറ്റൊരു രാജ്യത്തെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഗാലിബാഫ് തങ്ങളുടെ നിലപാട് ലോകത്തെ അറിയിച്ചത്. ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യം ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്ത ഒരു മേഖലയിൽ, മറ്റാരും എണ്ണ വിൽക്കില്ല' എന്നാണ് ഗാലിബാഫ് കുറിച്ചത്. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഈ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ അമേരിക്കൻ സൈന്യത്തിൻ്റെ അസാന്നിധ്യമാണ് ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നത് എന്നാണ് ഇറാന്റെ വാദം.

Advertising
Advertising

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഭീഷണിയാണ് ഇറാന്റെ പുതിയ പ്രതികരണത്തിന് കാരണമായത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്ന ഓരോ തവണയും, ഇറാന്റെ ഒരു പാലമോ വൈദ്യുത നിലയമോ അമേരിക്കൻ സേന ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.

ലോകത്തെ സമുദ്രമാർഗമുള്ള എണ്ണ വ്യാപാരത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും നടക്കുന്നത് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയാണ്. ഫെബ്രുവരിയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം രൂക്ഷമായത് മുതൽ ഈ പാതയിലൂടെയുള്ള ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. തങ്ങളുടെ പുതിയ നാവിക ക്രമീകരണങ്ങളുമായി ഏകോപിപ്പിച്ചു പോകുന്ന വാണിജ്യ കപ്പലുകൾക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാമെന്നാണ് ഇറാൻ പറയുന്നത്. എങ്കിലും തങ്ങളുടെ ദീർഘകാല സുരക്ഷയുടെ ഭാഗമായി ഈ ജലപാതയുടെ നിയന്ത്രണം ഇനിയും തുടരുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോള എണ്ണ വിപണിയിലും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. നിലവിലെ തടസങ്ങൾ കാരണം ക്രൂഡ് ഓയിൽ വിലയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News