അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറാൻ മധ്യസ്ഥർക്ക് ക്ഷാമമില്ല, പ്രശ്നം യുഎസ് നിലപാട്: ഇറാൻ വിദേശകാര്യ മന്ത്രി

ട്രംപുമായി കൂടിക്കാഴ്ച നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇറാഖ് പ്രധാനമന്ത്രിയുടെ ഇറാന്‍ സന്ദർശനം

Update: 2026-07-23 16:25 GMT

തെഹ്‌റാൻ: അമേരിക്കയുമായി ആശയവിനിമയം നടത്താൻ മധ്യസ്ഥരുടെ യാതൊരു കുറവുമില്ലെന്നും പ്രശ്നം സന്ദേശങ്ങൾ കൈമാറുന്നതിലല്ല, മറിച്ച് അമേരിക്കയുടെ ആധിപത്യ മനോഭാവത്തിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. തെഹ്‌റാനിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ പശ്ചാതലത്തിലാണ് അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം. 

അടുത്തിടെ അമേരിക്ക സന്ദർശിച്ച ഇറാഖ് പ്രധാനമന്ത്രി, ആ യാത്രയിലെ തന്റെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഇറാനുമായി പങ്കുവെക്കുന്നത് സ്വാഭാവികമായ കാര്യം മാത്രമാണെന്നും അരാഗ്ചി പറഞ്ഞു. ഇറാനിയൻ ജനതയെയും അവരുടെ രാജ്യതാൽപ്പര്യങ്ങളേയും ബഹുമാനിക്കുകയല്ലാതെ മുന്നോട്ട് വേറെ വഴികളൊന്നുമില്ലെന്ന് അമേരിക്ക മനസ്സിലാക്കാത്തിടത്തോളം ഒരു നീക്കവും ഫലപ്രദമാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Advertising
Advertising

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് സൈദിയുടെ ഇറാന്‍ സന്ദർശനം എന്നത് നയതന്ത്രപരമായി വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം ഇറാനിലെത്തുന്നതും.  വ്യാഴാഴ്ച തെഹ്റാനിലെ ഔദ്യോഗിക സ്വീകരണ പരിപാടിക്ക് ശേഷം, ഉന്നതതല ഇറാഖി പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിൽ ഇരുനേതാക്കളും തമ്മിൽ ചർച്ചകൾ നടന്നു.

അമേരിക്കയും ഇറാനും തമ്മിൽ അടുത്തകാലത്തുണ്ടായ സൈനിക നീക്കങ്ങളും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും കണക്കിലെടുത്ത്, പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ അലി അൽ സെയ്ദി യോഗത്തിൽ നിർദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News