ട്രംപിന്റെ ഭീഷണികൾക്ക് പുല്ലുവില; ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പൽ അക്രമിച്ച് ഇറാൻ

വെടിനിർത്തൽ ലംഘിച്ച് അമേരിക്ക നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 53 പേർ കൊല്ലപ്പെട്ടതായും 590 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

Update: 2026-07-23 02:20 GMT

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അനുദിനം വഷളാകുന്നു. ട്രംപിന്റെ ഭീഷണികൾക്ക് പുല്ലുവില കൽപ്പിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സേന വീണ്ടും കപ്പലിന് നേരെ ആക്രമണം നടത്തി. ഇതിനിടെ ഇസ്രായേലിന്റെ കടുത്ത എതിർപ്പുകൾ അവഗണിച്ച് സൗദി അറേബ്യയുമായി അമേരിക്ക 30 വർഷത്തെ നിർണായക ആണവോർജ സഹകരണ കരാറിലും ഒപ്പുവെച്ചു.

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ, പകരം ഇറാനിലെ പാലങ്ങളോ വൈദ്യുത കേന്ദ്രങ്ങളോ ഊർജ കേന്ദ്രങ്ങളോ ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭീഷണി വകവെക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ സേന, അമേരിക്ക ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ പ്രത്യാക്രമണം അഴിച്ചുവിടുമെന്ന് തിരിച്ചടിച്ചു.

Advertising
Advertising

ഈ മുന്നറിയിപ്പുകൾക്ക് തൊട്ടുപിന്നാലെയാണ് ഇന്ന് പുലർച്ചെയോടെ ഹോർമുസിൽ വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. വലിയ സ്ഫോടനത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. സുരക്ഷാ ഭീഷണിയെ തുടർന്ന് ഈ പാതയിലൂടെ വന്ന മറ്റ് രണ്ട് കപ്പലുകൾ പിൻവാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ ഇറാൻ ആക്രമണം ഇപ്പോൾ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബുഷർ, അഹ്‌വാസ് തുടങ്ങിയ പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതിനകം 53 പേർ കൊല്ലപ്പെട്ടതായും 590 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

യെമനിലെ ഹൂതി വിമതർ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കപ്പലുകൾക്ക് നേരെയുള്ള ഈ തുടർച്ചയായ ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 96 ഡോളറിലേക്ക് കുതിച്ചുയരാൻ കാരണമായി. പ്രതിസന്ധി പരിഹരിക്കാൻ പാകിസ്താന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ 10 ദിവസത്തെ വെടിനിർത്തലിനായി നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ അമേരിക്കയും ഇറാനും പൂർണമായും നിരാകരിച്ചു.

ഹോർമുസിലെ തങ്ങളുടെ പരമാധികാരം അംഗീകരിക്കുന്നത് വരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ്റെ നിലപാട്. ഇറാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അതിശക്തമായ ആക്രമണം തുടരുമെന്നും അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള പ്രശ്നപരിഹാരം ഇറാന്റെ നടപടികളിലൂടെ അസാധ്യമായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

ഗൾഫിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടയിലും നിർണായക നീക്കവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ കടുത്ത എതിർപ്പുകൾ പൂർണമായും മറികടന്നുകൊണ്ട് സൗദി അറേബ്യയുമായി അമേരിക്ക 30 വർഷത്തെ ആണവോർജ സഹകരണ കരാറിൽ ഒപ്പുവെച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാൻ സൗദിക്ക് അവസരം നൽകുന്നതാണ് ഈ പുതിയ കരാർ. ഈ വമ്പൻ ആണവ പദ്ധതിക്ക് പൂർണ നേതൃത്വം നൽകുക അമേരിക്കൻ കമ്പനികളായിരിക്കും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News