ഇന്ത്യക്ക് തിരിച്ചടി; ജനറിക് മരുന്നുകൾക്ക് 200 ശതമാനം നികുതി ചുമത്താൻ ട്രംപ്

രാജ്യത്തിനകത്ത് മരുന്ന് ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്

Update: 2026-07-22 10:16 GMT

വാഷിംഗ്‌ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് പുതിയ താരിഫ് നയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തിനകത്ത് മരുന്ന് ഉൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാറ്റം അമേരിക്കയിലേക്കുള്ള മരുന്ന് കയറ്റുമതിയിൽ മുൻപന്തിയിലുള്ള ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപിന്റെ പുതിയ പ്രഖ്യാപനമനുസരിച്ച്, 2026 ഓഗസ്റ്റ് 1 മുതൽ രണ്ടു വർഷത്തേക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് സീറോ (0%) താരിഫ് ആയിരിക്കും. എന്നാൽ രണ്ടു വർഷത്തെ ഈ സാവകാശത്തിന് ശേഷം, അതായത് 2028 ആഗസ്റ്റ് മുതൽ നികുതി 100 ശതമാനമായി വർധിപ്പിക്കും. തുടർന്ന് 2029ൽ ഈ നികുതി 200 ശതമാനമായി കുതിച്ചുയരും. പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതുമായ മരുന്നുകളുടെ നിലവിലെ നയങ്ങളിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

അമേരിക്കയിൽ തന്നെ കൂടുതൽ ഫാർമസ്യൂട്ടിക്കൽ പ്ലാന്റുകളും ഉൽപ്പാദന കേന്ദ്രങ്ങളും സ്ഥാപിക്കാൻ കമ്പനികളെ നിർബന്ധിതരാക്കുക എന്നതാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നിർദിഷ്ട സമയപരിധിക്കുള്ളിൽ അമേരിക്കയിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ തയ്യാറാകാത്ത കമ്പനികൾക്ക് മേൽ വലിയ പിഴ ചുമത്തുന്നതിന് തുല്യമായാണ് ഈ നികുതി വർധനവിനെ ഭരണകൂടം വിലയിരുത്തുന്നത്. വിദേശ നിർമാണത്തെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഇന്ത്യൻ കയറ്റുമതിയെ എങ്ങനെ ബാധിക്കും?

ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യയാണ് അമേരിക്കയിലേക്ക് ഏറ്റവുമധികം ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നത്. ഒരു വർഷം ഏകദേശം 9.7 മുതൽ 10 ബില്യൺ ഡോളർ വരെയുള്ള ഫാർമ ഉൽപ്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. മൊത്തം ഇന്ത്യൻ ഫാർമ കയറ്റുമതിയുടെ വലിയൊരു പങ്കാണിത്. രക്താതിമർദ്ദം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്കുള്ള ഇന്ത്യയുടെ കുറഞ്ഞ ചിലവിലുള്ള ജനറിക് മരുന്നുകളാണ് അമേരിക്കയിൽ കൂടുതലായി ഉപയോഗിക്കുന്നത്. പുതിയ താരിഫ് നയം സൺ ഫാർമ, ഡോ. റെഡ്ഡീസ്, സിപ്ല, ലുപിൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളുടെ കയറ്റുമതിയെ സാരമായി ബാധിച്ചേക്കാം.

2028 വരെ നികുതി ഒഴിവാക്കിയിട്ടുള്ളതിനാൽ ഇന്ത്യൻ ഫാർമ വ്യവസായത്തിന് ഇത് നിലവിൽ താൽക്കാലിക ആശ്വാസം നൽകുന്നുണ്ട്. ഈ രണ്ടു വർഷം കൊണ്ട് ഉൽപ്പാദന തന്ത്രങ്ങൾ മാറ്റിയെഴുതാനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും കമ്പനികൾക്ക് സമയം ലഭിക്കും. എങ്കിലും, ഭാവിയിൽ നേരിടേണ്ടി വരുന്ന 200 ശതമാനം നികുതി ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമതയെ വലിയ രീതിയിൽ ചോദ്യം ചെയ്യുന്നതാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News