സ്പാനിഷ് കൊടുങ്കാറ്റിൽ അർജന്റീന തരിപ്പണം ; പുതിയ ലോകകപ്പ് ചാമ്പ്യന്മാരായി സ്‌പെയിൻ

Update: 2026-07-20 01:21 GMT

ന്യൂയോർക്ക് : ലോകകപ്പിന്റെ ഇരുപത്തിമൂന്നാം എഡിഷനിൽ ജേതാക്കളായി സ്‌പെയിൻ. ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് സ്‌പെയിനിന്റെ വിജയം. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് താരത്തിന്റെ ഗോൾ പിറക്കുന്നത്.

അർജന്റീനയുടെ ടച്ചോട് കൂടി തുടങ്ങിയ മത്സരത്തിൽ ആദ്യ മിനുട്ട് മുതൽ കളി സ്‌പെയിനിന്റെ കയ്യിലായിരുന്നു. മികച്ച ടീം ഗെയിമിമന്റെ ഫലമായി സ്‌പെയിൻ നിരവധി അവസരങ്ങൾ വീണുകിട്ടിയെങ്കിലും നിശ്ചയ സമയത്ത് ഗോൾ പിറന്നില്ല. ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറതായതും എൻസോയുടെ ചുബാപ്പ് കാർഡുമെല്ലാം സ്പെയ്നിന് ഗുണം ചെയ്തു.

പത്ത് ഗോളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയപ്പോൾ മിഡ്ഫീൽഡിൽ കളിയുടെ ഒഴുക്ക് നിയന്ത്രിച്ച റോഡ്രി ലോകകപ്പിന്റെ താരമായി. പൗ കുബാർസി മികച്ച യുവ താരമായയും ഉനൈ സിമോൺ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.   

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News