ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജന്റീനയിൽ അക്രമം; പൊലീസുമായി ഏറ്റുമുട്ടൽ, കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു

ചരിത്രപ്രസിദ്ധമായ ഓബെലിസ്ക് സ്മാരകത്തിന് ചുറ്റുമാണ് ഏറ്റവും വലിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്.

Update: 2026-07-20 12:16 GMT

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് ഫുട്ബോള്‍ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയിൽ വ്യാപക അക്രമസംഭവങ്ങൾ. തോൽവിയുടെ നിരാശയിൽ ആയിരക്കണക്കിന് ആരാധകർ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവിലിറങ്ങിയതോടെ പൊലീസിന് ഇടപെടേണ്ടി വന്നു. 

ചരിത്രപ്രസിദ്ധമായ ഓബെലിസ്ക് സ്മാരകത്തിന് ചുറ്റുമാണ് ഏറ്റവും വലിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. നിരാശരായ ആരാധകർ പൊലീസിന് നേരെ ഗ്ലാസ് ബോട്ടിലുകളും മറ്റ് വസ്തുക്കളും എറിഞ്ഞു. തുടര്‍ന്ന് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 15ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Advertising
Advertising

അതേസമയം ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും കളിക്കാരുടെ പ്രകടനത്തിൽ പൂർണ്ണ അഭിമാനമുണ്ടെന്ന് പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞു. "തോൽവിയിൽ അതിയായ ദുഃഖമുണ്ട്. എങ്കിലും ടൂർണമെന്റിലുടനീളം ടീം കാഴ്ചവെച്ച കഠിനാധ്വാനത്തിനും പോരാട്ടവീര്യത്തിനും കളിക്കാരോട് എന്നും കടപ്പെട്ടിരിക്കും''- അദ്ദേഹം വ്യക്തമാക്കി. 

ചാമ്പ്യന്മാരെ മലർത്തിയടിച്ചാണ് സ്പാനിഷ പട ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഗോൾരഹിതമായി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ ഫെറാൻ ടോറസ്സാണ് അർജന്റീനക്കെതിരെ വിജയ ഗോൾ നേടിയത്. ഒന്നു പൊരുതാൻ പോലുമാകാതെയാണ് മെസ്സിയും സംഘത്തിന്റെയും മടക്കം. ഇതോടെ സ്പെയിന്‍ ഷെല്‍ഫില്‍ രണ്ട് ലോകകപ്പ് ഫുട്ബോള്‍ കിരീടങ്ങളായി. 

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News